ഒരു ശതമാനം സെസ് വിലക്കയറ്റത്തിനിടയാക്കുമെന്ന ഭീതി വേണ്ട: തോമസ് ഐസക്

thomas-issac

തിരുവനന്തപുരം: ഒന്നരക്കോടി വരെ വിറ്റുവരവുള്ള അനുമാനനികുതി നല്‍കുന്ന വ്യാപാരികളെ പ്രളയ സെസില്‍ നിന്ന് ഒഴിവാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.

കാര്യമായ വിലക്കയറ്റത്തിന് സെസ് ഇടയാക്കില്ലെന്നും ബജറ്റില്‍ ആയിരം കോടി രൂപയുടെ സമഗ്രമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് ജി.എസ്.ടിക്കുമേല്‍ ചുമത്തുന്ന ഒരു ശതമാനം സെസ് വിലക്കയറ്റത്തിനിടയാക്കുമെന്ന ഭീതി വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Top