തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ ഇരയുടെ പക്ഷത്തെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.
ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കണം. സംഭവത്തെ കുറിച്ചുള്ള മുകേഷിന്റെ പ്രസ്താവന വൈകാരികമാകാമെന്നും മന്ത്രി പ്രതികരിച്ചു.
കേസില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിവാദങ്ങള്‍ ഉണ്ടാക്കി സംഭവം വഴിതിരിച്ച് വിടരുതെന്നും മേഴ്‌സിക്കുട്ടിയമ്മ കൂട്ടിച്ചേര്‍ത്തു.