രാജ്യത്തെ മൂന്ന് പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികള്‍ ലയിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ മൂന്ന് പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികള്‍ ലയിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, നാഷണല്‍ ഇന്‍ഷുറന്‍സ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് എന്നിവയാണ് ലയിപ്പിക്കുക. ഇതുസംബന്ധിച്ച് കേന്ദ്ര മന്ത്രിസഭ ഉടനെ തീരുമാനമെടുത്തേക്കും. പ്രവര്‍ത്തനം മെച്ചപ്പെടുത്തുക, കടത്തിന്റെ അനുപാതം കുറയ്ക്കുക, ലാഭംവര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ലയനത്തിന് പിന്നില്‍.

പൊതുമേഖലയിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ ലയിപ്പിച്ച് ഒന്നാക്കുന്നതിന് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നിര്‍ദേശം നല്‍കിയിരുന്നു. മൂന്നു കമ്പനികള്‍ക്കുമായി 2,500 കോടി രൂപ സര്‍ക്കാര്‍ ഈവര്‍ഷം ആദ്യം നല്‍കിയിരുന്നു. അതോടൊപ്പം അടുത്തവര്‍ഷത്തേയ്ക്ക് 6,500 കോടി രൂപയാണ് ഈ കമ്പനികള്‍ക്ക് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

Top