കേരളാ കോണ്‍ഗ്രസ് ബിയില്‍ ഭിന്നത ; ലയനം പാര്‍ട്ടിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് ഗണേഷ് കുമാര്‍

ganesh-kumar

കോഴിക്കോട്: എന്‍സിപിയില്‍ ലയിക്കുന്നതിനെ ചൊല്ലി കേരള കോണ്‍ഗ്രസ് ബിയില്‍ ഭിന്നത രൂക്ഷമാകുന്നു. ലയന തീരുമാനവുമായി മുന്നോട്ട് പോകാനാണ് കോഴിക്കോട് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ലയനം പാര്‍ട്ടിയുടെ അസ്ഥിത്വം ഇല്ലാതാക്കുമെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ അറിയിച്ചു.

പാര്‍ട്ടിയുടെ ശക്തി മുന്നണിയെ ബോധിപ്പിക്കാന്‍ കഴിയണം. മുന്നണിപ്രവേശനം സാധ്യമാക്കേണ്ടത് ഇങ്ങനെയാണ്. അല്ലാതെയുള്ള ലയനം പാര്‍ട്ടിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മലബാറിലെ ചില ജില്ലാ കമ്മിറ്റികളുടെ പിന്തുണയും ഗണേഷിന് ലഭിച്ചു.

അതേസമയം ലയനം വേണമെന്ന നിലപാടില്‍ ആര്‍.ബാലകൃഷ്ണപിള്ള ഉറച്ചു നിന്നതോടെ സമ്മേളനത്തിന് ശേഷമുള്ള ഉന്നതാധികാര സമിതി യോഗത്തിന് നിക്കാതെ ഗണേഷ് കുമാര്‍ മടങ്ങുകയായിരുന്നു. എന്‍സിപിയുമായുള്ള ചര്‍ച്ചകള്‍ക്കായി നാലംഗ സമിതിയെ നിയോഗിച്ചതായി ബാലകൃഷ്ണപിള്ള യോഗത്തില്‍ അറിയിച്ചു.

Top