ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. വനിതാ 45-48 കിലോഗ്രാം ഫൈനലില്‍ മേരികോമാണ് രാജ്യത്തിന് സ്വര്‍ണം സമ്മാനിച്ചത്. അഞ്ചു തവണ ലോകചാമ്പ്യനായ മേരികോം നോര്‍ത്ത് അയര്‍ലന്‍ഡ് താരം ക്രിസ്റ്റീന ഒക്കുഹാരയെ ഇടിച്ചിട്ടാണ് സുവര്‍ണ നേട്ടം സ്വന്തമാക്കിയത്.
മേരികോമിനു പുറമേ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ കൂടി ബോക്‌സിംഗില്‍ ഇന്ന് ഫൈനലിന് ഇറങ്ങുന്നുണ്ട്. പുരുഷ വിഭാഗം 46-49 വിഭാഗത്തില്‍ അമിത്, 52 കിലോഗ്രാമില്‍ ഗൗരവ് സോളങ്കി, 60 കിലോഗ്രാം വിഭാഗത്തില്‍ മനീഷ് കൗശിക്, 75 കിലോഗ്രാമില്‍ വികാസ് കൃഷാന്‍, 91+ വിഭാഗത്തില്‍ സതീഷ് കുമാര്‍ എന്നിവരാണ് ഇടിക്കൂട്ടിലെ ഇന്ത്യന്‍ പ്രതീക്ഷകളുമായി ഇന്ന് ഫൈനലിനിറങ്ങുന്നത്.