കോട്ടയം: ‘ഇത്രയും കടുകൈ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല’. അമേരിക്കയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്‌സ് മോനിപ്പള്ളി ഊരാളില്‍ മെറിന്‍ ജോയിയുടെ വിയോഗത്തില്‍ വിലപിക്കുന്ന മീരയുടേതാണ് ഈ വാക്കുകള്‍.
ദാമ്പത്യപ്രശ്‌നങ്ങളും വാക്കുകളില്‍ അസ്വാരസ്യവും ഭീഷണിയുമൊക്കെ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ജീവന്‍ അപഹരിക്കുന്ന കടുംകൈ ഉണ്ടാകുമെന്ന് കരുതിയില്ലെന്നാണ് മീരയുടെ വാക്കുകള്‍. ഇത്തരത്തിലൊരു ഭീഷണി നിലനിന്നിരുന്നതായി ചേച്ചിയും വിശ്വസിച്ചിരുന്നില്ലെന്നാണ് മീര പറയുന്നത്.
അടുത്തനാളില്‍ മെറിന്റെ സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടായതായി മീര പറയുന്നു. പുതിയ ജോലിയുമായി ബന്ധപ്പെട്ട് ഫോണ്‍ ഇന്റര്‍വ്യൂവില്‍ മെറിന്‍ ഹാജരാകുന്ന സമയം ഭര്‍ത്താവ് നെവിന്‍ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചതോടെ നെവിനെ മെറിന്‍ ബ്ലോക്ക് ചെയ്തതായും മീര പറയുന്നു.
അതേസമയം മെറിനെക്കുറിച്ചും സംഭവിച്ചകാര്യങ്ങളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി സഹപ്രവര്‍ത്തകയും സുഹൃത്തുമായ മിനി രംഗത്തെത്തിയിരുന്നു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് മിനി വെളിപ്പെടുത്തല്‍ നടത്തിയത്. ഭര്‍ത്താവുമായി പിരിഞ്ഞ മെറിന്‍ ഏഴുമാസത്തോളമായി മിനിയുടെ കുടുംബത്തോടൊപ്പമായിരുന്നു താമസം. വിതുമ്പലടക്കാന്‍ പാടുപെട്ടാണ് മിനി പലപ്പോഴും മെറിനെക്കുറിച്ച് സംസാരിച്ചത്.
2019 ഡിസംബറില്‍ മെറിനും ഭര്‍ത്താവ് നെവിനും കുഞ്ഞും കൂടി നാട്ടില്‍ വെക്കേഷന് പോയി. ഞാനും കുടുംബവും ഈ സമയം നാട്ടില്‍ വെക്കേഷന് പോയിരുന്നു. വെക്കേഷനിടയില്‍ ഒരു സഹായം വേണമെന്നും ദാമ്പത്യത്തില്‍ പ്രശ്നങ്ങളാണ് ഒരു വിധത്തിലും മുന്നോട്ട് പോകാന്‍ പറ്റുന്നില്ല ഞാന്‍ ഒരു പാട് ശ്രമിച്ചു. രണ്ട് പേരുടെയും മാതാപിതാക്കള്‍ ഇടപെട്ടു. ഞങ്ങള്‍ സ്റ്റേഷനില്‍ പരാതിപ്പെട്ടു. നെവിന്‍ എന്നെ ഉപദ്രവിക്കുകയാണ്. വിവാഹമോചനത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും മെറിന്‍ മിനിയോട് പറഞ്ഞതായി പറയുന്നു.
വളരെ മൃഗീയമായാണ് ആ മനുഷ്യന്‍ മെറിനെ കുത്തികൊന്നത്. 17 കുത്തുകള്‍ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. പക്ഷേ അതിലും കൂടുതലുണ്ടെന്നതാണ് സത്യം. കുത്തിവീഴ്ത്തിയ ശേഷം മെറിനെ മറിച്ചിട്ട് ശരീരത്തിലൂടെ കാറ് ഓടിച്ച് കയറ്റിയ ശേഷമാണ് അവന്‍ അവിടെ നിന്ന് പോയത്. ഇത്രയ്ക്കും മൃഗീയമായിട്ട് ഒരു മനുഷ്യന് അവന്റെ കുഞ്ഞിനെ പ്രസവിച്ച സ്ത്രീയോട് ഇങ്ങനെ പെരുമാറാന്‍ എങ്ങനെ കഴിയുന്നു. ഇത്രയും കാലം അവള്‍ ജോലി ചെയ്താണ് അവനെ നോക്കിയതെന്നും മിനി വ്യക്തമാക്കി.