മെര്‍സല്‍ നാല് ദിവസം കൊണ്ടു നേടിയത് 150 കോടി, സാറ്റലൈറ്റ് റേറ്റ് 20 കോടി !

ചെന്നൈ: വിവാദ വിജയ് സിനിമ ‘മെര്‍സല്‍’ അഞ്ച് ദിവസം കൊണ്ട് മാത്രം നേടിയത് 150 കോടി രൂപ.

വിജയ് സിനിമകളില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയും പണം മറ്റൊരു ചിത്രവും വാരിക്കൂട്ടിയിട്ടില്ല.

ചെന്നൈ സിറ്റിയില്‍ കളക്ഷനില്‍ രജനികാന്തിന്റെ കബാലിയെയും അജിത്തിന്റെ വിവേകത്തേയും മെര്‍സല്‍ മറികടന്നു കഴിഞ്ഞു.

കേരളത്തില്‍ ആദ്യദിന കളക്ഷന്‍ മലയാളത്തിലെ മറ്റ് സൂപ്പര്‍താര ചിത്രങ്ങളുടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നതായിരുന്നു.

ഇപ്പോഴും തമിഴകത്ത് ഹൗസ് ഫുള്‍ ആയാണ് മെര്‍സല്‍ പ്രദര്‍ശിപ്പിക്കുന്നത്.

200 മുതല്‍ 300 കോടി വരെ സിനിമ കളക്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സാറ്റലൈറ്റ്/ഡിജിറ്റല്‍ റേറ്റുകള്‍ വിറ്റു പോയത് 20 കോടിക്കാണ്. സീ ടിവിയുടെ തമിഴ് ചാനലാണ് സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്

മെര്‍സലില്‍ ജി.എസ്.ടിക്ക് എതിരായ വിമര്‍ശനത്തിനെതിരെ തമിഴകത്തെ ബി.ജെ.പി നേതാക്കള്‍ രംഗത്ത് വന്നത് വലിയ വിവാദത്തിന് കാരണമായിരുന്നു.

വിവാദ ഭാഗം കട്ട് ചെയ്യണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം.

നായകനെതിരെ പോലും വ്യക്തിപരമായ അധിക്ഷേപം ഉണ്ടായി.

ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും വിജയ് ആരാധകരും തമിഴ് സിനിമാലോകവും ഒറ്റക്കെട്ടായി രംഗത്ത് വന്നത് പലയിടത്തും സംഘര്‍ഷഭരിതമായ അന്തരീക്ഷമാണ് ഉണ്ടാക്കിയിരുന്നത്.

സിനിമയില്‍ നിന്നും ഒരു ഭാഗവും ഒഴിവാക്കില്ലെന്ന് നിര്‍മ്മാതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.

Top