ചെന്നൈ: കടുത്ത എതിര്‍പ്പുമായി ബിജെപി രംഗത്തെത്തിയതിനെ തുടര്‍ന്നു വിജയ് ചിത്രം മെര്‍സലില്‍ നിന്ന് ജിഎസ്ടിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കുന്നു.
രാഷ്ട്രീയ-സിനിമാ മേഖലയിലെ പ്രമുഖര്‍ ചിത്രത്തിനു പിന്തുണയുമായി രംഗത്തെത്തിയെങ്കിലും വിവാദം ഒഴിവാക്കാന്‍ രംഗങ്ങള്‍ നീക്കം ചെയ്യുകയാണെന്നു നിര്‍മാതാക്കള്‍ അറിയിച്ചു.
‘സിംഗപ്പൂരില്‍ ഏഴുശതമാനം ജി.എസ്.ടിയുള്ളപ്പോള്‍ ഇന്ത്യയിലത് 28 ശതമാനമാണ്, കുടുംബ ബന്ധം തകര്‍ക്കുന്ന ചാരായത്തിന് ജി.എസ്.ടിയില്ല, പക്ഷേ ജീവന്‍ രക്ഷിക്കേണ്ട മരുന്നിനുണ്ട്’, ഈ സംഭാഷണങ്ങളാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം ചോദ്യം ചെയ്യുന്നത്.
ഇതിനിടെ മെര്‍സല്‍ സിനിമയോടെ വിജയ് രാഷ്ട്രീയത്തിലേക്കു കടക്കുമെന്ന അഭ്യൂഹവും വീണ്ടും ശക്തിപ്പെട്ടു.