ഖത്തറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ‘എം.ഇ.എസ് ‘ രംഗത്ത്

ദോഹ: ഖത്തറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എം.ഇ.എസ് രംഗത്ത്.

ഇന്ത്യന്‍ സ്‌കൂളില്‍ പ്രത്യേക അസംബ്ലിയിലാണ് എം. ഇ. എസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

‘ഞങ്ങള്‍ ഖത്തറിനെ പിന്തുണക്കുന്നു’വെന്ന തലക്കെട്ടിലാണ് ഐക്യദാര്‍ഢ്യ പ്രചാരണം നടത്തിയത്.

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ചിത്രം പതിപ്പിച്ച പ്ലക്കാര്‍ഡുകളേന്തിയായിരുന്നു വിദ്യാര്‍ഥികള്‍ അസംബ്ലിയില്‍ അണിനിരന്നത്.

ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ റാലിയും സ്‌കൂള്‍ ക്യാമ്പസില്‍ നടന്നു. പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരും വിദ്യാര്‍ഥികള്‍ക്കൊപ്പം റാലിയില്‍ പങ്കുചേര്‍ന്നു.

Top