കാസര്‍ഗോഡ്: കാസര്‍ഗോഡുനിന്നു കാണാതായ മലയാളികളുടെ ബന്ധുക്കള്‍ക്കു വീണ്ടും മൊബൈല്‍ സന്ദേശമെത്തി. ഡോക്ടര്‍ ഹിജാസിന്റെ ഭാര്യ റുഹൈല പെണ്‍കുഞ്ഞിനു ജന്മം നല്‍കി എന്നാണ് സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്.
അഷ്ഫാക്ക് എന്നയാളാണ് ഹിജാസിന്റെ സഹോദരിയുടെ ഫോണിലേക്കു സന്ദേശം അയച്ചത്. ബന്ധുക്കള്‍ സന്ദേശം എന്‍ഐഎയ്ക്കു കൈമാറി.
കാസര്‍ഗോഡുനിന്നും പാലക്കാടുനിന്നും ആളുകളെ കാണാതായതു സംബന്ധിച്ച കേസുകളുടെ അന്വേഷണം നേരത്തെ എന്‍ഐഎ ഏറ്റെടുത്തിരുന്നു.
ജൂലായ് മാസത്തില്‍ കാസര്‍ഗോഡ്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് 21 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. ഇവരില്‍ ചിലര്‍ ലക്ഷ്യസ്ഥാനത്ത് എത്തിയതായി കേരളത്തിലെ ബന്ധുക്കള്‍ക്ക് സന്ദേശമയയ്ക്കുകയും ചെയ്തിരുന്നു.