പയ്യോളി: വനിതാ പ്രവര്‍ത്തകയ്ക്ക് നിരന്തരം അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ അയച്ച സംഭവത്തില്‍ സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍. കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി അംഗവും സിപിഎം ഏരിയാ കമ്മിറ്റി അംഗവും അര്‍ബന്‍ ബാങ്ക് ഡയറക്ടറുമായ സി.സുരേഷ് ബാബുവിനെയാണു പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ഏരിയ കമ്മിറ്റി അംഗത്വത്തില്‍ നിന്നും 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.
അശ്ലീല വിഡിയോ അയയ്ക്കുന്നത് വിലക്കിയിട്ടും ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് അവര്‍ ഏരിയാ കമ്മിറ്റിക്കു പരാതി നല്‍കിയത്. പാര്‍ട്ടി നിയോഗിച്ച വനിതാ നേതാവ് ഉള്‍പ്പെടെയുള്ള മൂന്നംഗ സമിതി സംഭവം അന്വേഷിച്ച്, സുരേഷ് ബാബുവിനെതിരെ നടപടിക്കു ശുപാര്‍ശ ചെയ്തു.തുടര്‍ന്നാണ് പാര്‍ട്ടി അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്.