മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഒളിമ്പ്യാക്കോസിനെതിരെ ബാഴ്‌സലോണയ്ക്ക് ജയം.
ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ വിജയിച്ചത്.
മത്സരത്തില്‍ ലയണല്‍ മെസ്സിയുടെ 100-ാം യൂറോപ്യന്‍ ഗോളും പിറന്നു.
61-ാം മിനിറ്റിലാണ് മെസ്സിയുടെ യൂറോപ്യന്‍ ഗോള്‍ സെഞ്ച്വറി ഒളിമ്പ്യാക്കോസിന്റെ ഗോള്‍ വല കുലുക്കിയത്. ഫ്രീ കിക്കില്‍ നിന്നായിരുന്നു മെസ്സിയുടെ മനോഹര ഗോള്‍.
ചുവപ്പ് കാര്‍ഡ് കണ്ട് ജെറാര്‍ഡ് പിക്വെ പുറത്തായതോടെ പത്ത് പേരുമായാണ് ബാഴ്‌സ മത്സരം പൂര്‍ത്തിയാക്കിയത്.
കളി തുടങ്ങി 18-ാം മിനിറ്റില്‍ തന്നെ ദിമിത്രി നിക്കോളോയുടെ സെല്‍ഫ് ഗോളില്‍ ബാഴ്‌സ മുന്നിലെത്തി.
രണ്ടാം പകുതിക്ക് തൊട്ടുമുമ്പെ പീക്വെ രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് പുറത്തായതോടെയാണ് ബാഴ്‌സ പത്ത് പേരിലേക്ക് ചുരുങ്ങിയത്.
പന്ത് കൈ കൊണ്ട് തടഞ്ഞതിനെതുടര്‍ന്നാണ് പിക്വെയ്ക്ക് രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടിയത്.
മെസ്സിയുടെ തകര്‍പ്പന്‍ 100-ാം ഗോളിന് മൂന്ന് മിനിറ്റിന് ശേഷം ലൂക്കാസ് ഡിഗ്‌നയിലൂടെ ബാഴ്‌സ മൂന്നാമത്തെ ഗോളും കണ്ടെത്തി വിജയം കയ്യടിക്കയത്.
ആ ഗോളിനും അവസരമൊരുക്കിയത് മെസ്സിയായിരുന്നു.