‘തോല്‍വികളില്‍ എന്നെ ഏറ്റവും കൂടുതല്‍ ശകാരിക്കാറുള്ളത് അവന്‍’ ; മകന്റെ വിമര്‍ശനങ്ങളെക്കുറിച്ച് മെസ്സി

അഞ്ച് വട്ടം ബാലന്‍ ദി ഓറില്‍ മുത്തമിട്ട അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം മെസ്സിക്ക് ലോകത്തിന്റെ ഏത് കോണിലും ആരാധകരുണ്ട്. എന്നാല്‍ വിമര്‍ശകരുടെ എണ്ണത്തിലും കുറവില്ലെന്നതാണ് സത്യം. ആരാണ് മെസ്സിക്ക് നേരെ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് എന്ന ചോദ്യത്തിന് താരത്തിന് പറയാന്‍ ഒരുത്തരമേയുള്ളു.

തന്റെ മൂത്ത മകന്‍ തിയാഗോ… തിയാഗോയാണ് തന്റെ പ്രകടനങ്ങളെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത്. എവിടെയൊക്കെയാണ് കളി മെച്ചപ്പെടുത്തേണ്ടത് എന്ന് അവന്‍ എനിക്ക് പറഞ്ഞു തരുമെന്നും മെസി പറയുന്നു.
ബാഴ്സയ്ക്കും അര്‍ജന്റീനയ്ക്കും വേണ്ടി കളിക്കുമ്പോള്‍ തിയാഗോ എന്നില്‍ നിന്നും കൂടുതല്‍ ആവശ്യപ്പെടുന്നു. കുറെ വിമര്‍ശനങ്ങള്‍ അവനില്‍ നിന്നും ഇതിനോടകം ഞാന്‍ നേരിട്ടു കഴിഞ്ഞു. ചാമ്പ്യന്‍സ് ലീഗും ലാലീഗയും അവന്‍ പിന്തുടരുന്നുണ്ട്. അവനത് വളരെ ഇഷ്ടമാണ്. ചില ചോദ്യങ്ങള്‍ ചോദിക്കുകയും, കളി നന്നായില്ലെങ്കില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.

തോല്‍വികളും, മോശം പ്രകടനവും അവന് ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്. അതില്‍ അവന്‍ എന്നോട് വിശദീകരണം തേടുമെന്നും മെസി പറയുന്നു. ലാ ലിഗയില്‍ ഈ സീസണില്‍ ഇതുവരെ മെസിയുടെ പേരില്‍ 19 ഗോളും 10 അസിസ്റ്റുമുണ്ട്.

Top