ദേശീയ ടീമില്‍ നിന്ന് വിട്ടുനിന്ന ലയണല്‍ മെസി സൗഹൃദ മത്സരങ്ങള്‍ക്കായി വീണ്ടും തിരിച്ചെത്തി. സ്പെയിനില്‍ വെനസ്വേലയ്ക്കെതിരായ സൗഹൃദ മത്സരത്തില്‍ പങ്കെടുക്കാനാണ് മെസി തിരിച്ചെത്തിയിരിക്കുന്നത്. റയല്‍ മാഡ്രിഡ് പരിശീലന മൈതാനത്താണ് അര്‍ജന്റീനയുടെ ക്യാംപ്.
വെള്ളിയാഴ്ചയാണ് സൗഹൃദമത്സരം നടക്കുക. 2018ലെ ലോകകപ്പ് തോല്‍വിക്ക് ശേഷം ദേശീയ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു മെസ്സി. എന്നാല്‍ മറ്റു മുതിര്‍ന്ന താരങ്ങളെയൊന്നും ടീമിലേക്ക് വിളിച്ചിട്ടില്ല. സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വയ്ന്‍, സെര്‍ജിയോ റൊമേറോ എന്നിവരെല്ലാം പുറത്ത് തന്നെയാണ്. യുവന്റസ് താരം പൗളോ ഡിബാല ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഇന്റര്‍ മിലാന്റെ മൗറോ ഇക്കാര്‍ഡി പുറത്തിരിക്കും.