ബൈജൂസ് ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി മെസി

ഫുട്ബോൾ ഇതിഹാസം ലയണല്‍ മെസി എഡ്യുക്കേഷന്‍ ടെക് കമ്പനിയായ ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസഡറാകുന്നു. ബൈജൂസ് സോഷ്യല്‍ ഇനിഷ്യേറ്റീവ് ബ്രാന്‍ഡിന്റെ ആദ്യ ആഗോള അംബാസഡറായാണ് മെസിയെ നിയോഗിച്ചിരിക്കുന്നത്. 2020ലാണ് എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന സോഷ്യല്‍ ഇനിഷ്യേറ്റീവിന് മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ബൈജൂസ് തുടക്കമിട്ടത്. ഈ മാസം തുടങ്ങുന്ന ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക സ്പോണ്‍സര്‍മാര്‍ കൂടിയാണ് ബൈജൂസ്.

ബൈജൂസുമായി മെസി കരാറില്‍ ഒപ്പുവെച്ചു. ബൈജൂസിന്റെ ജേഴ്സി ധരിച്ച് ലോകകപ്പില്‍ കളിക്കാനുപയോഗിക്കുന്ന അല്‍ രിഹ്ല പന്തും പിടിച്ച് മെസി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഖത്തറില്‍ ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് മെസിയെ ബൈജൂസ് ബ്രാന്‍ഡ് അംബാസ‍ഡറായി പ്രഖ്യാപിച്ചത്.

Top