ബ്യൂണസ് ഐറിസ്: നീണ്ട നാളായി തുടരുന്ന ഫുട്‌ബോള്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ ലയണല്‍ മെസ്സി അര്‍ജന്റീനയുടെ കളിക്കളത്തിലേക്കു തിരിച്ചുവരുന്നു.
കഴിഞ്ഞ റഷ്യന്‍ ലോകകപ്പിനു ശേഷം മെസ്സിയെ അര്‍ജന്റീനയുടെ ജഴ്‌സിയില്‍ കണ്ടിട്ടില്ല. ലോകകപ്പ് ഫേവറിറ്റുകളിലൊന്നായിരുന്ന അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനല്‍ പോലും കാണാതെ പുറത്തായതോടെ മെസ്സി ടീമില്‍ നിന്നും അനിശ്ചിതമായി മാറിനില്‍ക്കുകയായിരുന്നു.
മെസ്സി അര്‍ജന്റീന ജേഴ്‌സി എന്ന് അണിയുമെന്ന കാര്യത്തില്‍ തീരുമാനമായി. മാര്‍ച്ചില്‍ നടക്കുന്ന സൗഹൃദ മത്സരത്തില്‍ പങ്കെടുത്തുകൊണ്ടാണ് മെസ്സി ദേശിയ ടീമിലേക്ക് തിരിച്ചു വരിക. വെനിസ്വേല ആയിരിക്കും അര്‍ജന്റീനയുടെ മാര്‍ച്ചിലെ എതിരാളികള്‍.
നേരത്തെ കോപ്പ അമേരിക്ക ആരംഭിക്കും മുമ്പ് മെസ്സി തിരിച്ചെത്തും എന്ന് പറഞ്ഞിരുന്നു. കോപ്പയില്‍ കളിക്കും മുമ്പ് ടീമുമായി ഇണങ്ങാന്‍ കൂടിയാകും മാര്‍ച്ചോടെ മെസ്സി തിരിച്ചെത്തുന്നത്.