മെസ്സിയുടെ അരങ്ങേറ്റം ജൂലൈ 21ന്; സ്റ്റേഡിയത്തില്‍ 3000 അധിക സീറ്റുകള്‍ വരും

മയാമി: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ യുഎസ്എയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലെ അരങ്ങേറ്റം ജൂലൈ 21ന്. ടീമിന്റെ ഹോം മത്സരത്തിലാണ് മെസ്സിയെ ആദ്യമായി അവതരിപ്പിക്കുകയെന്നു ടീം ഉടമ ജോര്‍ജി മാസ് അറിയിച്ചു.

തേന്റെ ക്ലബ്ബും മെസ്സിയും കരാര്‍ നിബന്ധനകളുടെ കാര്യത്തില്‍ ധാരണയിലെത്തിയതായും കരാര്‍ വ്യവസ്ഥകളും വിസയുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുത്തതായും ജോര്‍ജ് വ്യക്തമാക്കി. 2025 വരെയാകും ക്ലബ്ബും മെസ്സിയുമായുള്ള കരാര്‍. ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കാനുള്ള വ്യവസ്ഥയും ഇതിലുണ്ടാകും.

മെസ്സിയുടെ വരവു പ്രമാണിച്ച് മയാമിയുടെ ഹോം ഗ്രൗണ്ടായ ഡിആര്‍വി പിങ്ക് സ്റ്റേഡിയത്തില്‍ 3000 ഇരിപ്പിടങ്ങള്‍ കൂടി ക്രമീകരിക്കുമെന്നു ക്ലബ് അറിയിച്ചു. ഇതോടെ ഗാലറി ശേഷി 22,000 ആയി ഉയരും.

Top