മോസ്‌കോ: ലോകകപ്പ് നേടിയല്ലാതെ താന്‍ വിരമിക്കില്ലെന്ന് അര്‍ജന്റീനന്‍ ഇതിഹാസതാരം ലയണല്‍ മെസ്സി. ‘ടീം ലോകകപ്പ് നേടുകയെന്നതാണ് ഓരോ അര്‍ജന്റീനക്കാരുടെയും സ്വപ്നം. എന്റെയും ഏറ്റവും വലിയ സ്വപ്നവും ഇത് തന്നെയാണ്. ആ സ്വപ്നം കൈവിടാന്‍ ഞാനൊരുക്കമല്ല. എല്ലാ പ്രധാന ടൂര്‍ണമെന്റുകളും നേടാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ലോകകപ്പ് സ്വന്തമാക്കിയതിന് ശേഷമേ വിരമിക്കുന്ന കാര്യം ഞാന്‍ ആലോചിക്കുകയുള്ളു’ മെസി പറഞ്ഞു.
ഇതേസമയം, ടീമില്‍ ഭിന്നതയില്ലെന്ന വിശദീകരണവുമായി സീനിയര്‍ താരം ഹവിയര്‍ മഷറാനോയും രംഗത്തെത്തി. ക്രോയേഷ്യക്കെതിരായ തോല്‍വിയോടെ കോച്ച് സാംപോളിയും കളിക്കാരും രണ്ട് തട്ടിലായെന്നും, കോച്ചിനെ പുറത്താക്കണമെന്ന് കളിക്കാര്‍ ആവശ്യപ്പെട്ടുവെന്നുമുള്ള വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ടീം ഒറ്റക്കെട്ടാണെന്ന് ഹവിയര്‍ പറഞ്ഞു.
ആദ്യ കളിയില്‍ സമനില കൊണ്ട് തൃപ്തിപ്പെട്ട നീലപ്പടയ്ക്ക് അടുത്ത കളി ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നാണം കെട്ട് തോല്‍വി വഴങ്ങാനായിരുന്നു വിധി. ലോകകപ്പ് പ്രീക്വാര്‍ട്ടറിലെത്താന്‍ കഠിനപ്രയത്‌നം തന്നെ വേണം ഇനി അര്‍ജന്റീനയ്ക്ക്.