മെസ്സി പുതിയ ക്ലബിലേക്കോ; സൂചനകള്‍ നല്‍കി ഫിഫ വക്താവ്

messi

ഇറ്റലി: ഇതിഹാസ താരം മെസ്സി ബാഴ്‌സലോണ വിട്ട് പോകുമോ എന്ന ചോദ്യം നാളുകളായി ഉയരുന്നുണ്ട്. എന്നാല്‍ ഈ ചോദ്യത്തിനൊരുത്തരം കണ്ടു പിടിക്കാന്‍ ആരാധകര്‍ക്കായിട്ടില്ല. പലപ്പോഴും മാഞ്ചസ്റ്റര്‍ സിറ്റി, പി.എസ്.ജി തുടങ്ങിയ വമ്പന്‍ ക്ലബുകള്‍ തങ്ങളിലേക്ക് മെസ്സിയെ എത്തിക്കാന്‍ വല വീശുന്ന വാര്‍ത്തകള്‍ ഫുട്‌ബോള്‍ ലോകത്ത് നിന്ന് കേള്‍ക്കാറുണ്ട്. പക്ഷേ അതിനൊന്നും മെസ്സി മറുപടി പറഞ്ഞിട്ടില്ല

ഇപ്പോളിതാ മെസ്സി ഇറ്റാലിയന്‍ ലീഗില്‍ കളിച്ചേക്കുമെന്നും ഇന്റര്‍മിലാനിലേക്കാണ് പോകുന്നതുമെന്നുമുള്ള സൂചനകളാണ് വരുന്നത്. ഫിഫ ഏജന്റ് അലെസോ സുന്ദാസാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ മെസ്സിയും ഇറ്റാലിയന്‍ സീരി എയിലേക്കെത്തുമെന്ന് പറയുന്നത്.

അടുത്തിടെയാണ് ഫുട്‌ബോള്‍ ലോകത്തെ മറ്റൊരു ഇതിഹാസ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലേക്ക് മാറിയത്. ഇതോടെ യുവന്റസിന്റെ എതിരാളികളായ ഇന്റര്‍മിലാന്‍ മെസ്സിക്കായി ശ്രമിക്കും എന്ന വാര്‍ത്തകളും വന്നിരുന്നു. റൊണാള്‍ഡോ യുവന്റസിലെത്തിയ സ്ഥിതിക്ക് ഇനി എന്തും സംഭവിക്കാമെന്നാണ് ഫിഫ ഏജന്റ് സുന്ദാസ് പറയുന്നത്. അവര്‍ക്ക് പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ബാഴ്‌സലോണയാണെന്നായിരുന്നു സുന്ദാസിന്റെ പ്രതികരണം.

Top