ലോകകപ്പ് എന്നത് മെസിയുടെ അതിയായ ആഗ്രഹമാണെന്നതിന്റെ തെളിവാണ് ഈ ശപദം.
ലോകകപ്പ് നേടിയാല്‍ ജന്മനഗരമായ റൊസാരിയോയില്‍ നിന്ന് തീര്‍ഥാടന കേന്ദ്രമായ സാന്‍ നികോളാസിലേക്ക് അറുപത്തഞ്ച് കിലോമീറ്റര്‍ കാല്‍നടയാത്ര ചെയ്യുമെന്ന് മെസി ശപഥം ചെയ്തിരിക്കുകയാണ്.
ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ നിന്ന് അവസാന നിമിഷമാണ് മെസിയും കൂട്ടരും ലോകകപ്പിന് യോഗ്യത നേടിയത്.
ഇക്വഡോറിനെതിരെ മെസി നേടിയ ഹാട്രിക്കായിരുന്നു യോഗ്യത ഉറപ്പാക്കിയത്.
എന്നിരുന്നാലും മെസിയുടെ അഭിപ്രായത്തില്‍ മികച്ച ടീമുകള്‍ സ്‌പെയ്‌നും ബ്രസീലും ജര്‍മനിയും ഫ്രാന്‍സുമാണ്.
ലോകകപ്പില്‍ നേരിടാന്‍ ഒട്ടും ആഗ്രഹിക്കാത്ത ടീം സ്‌പെയിനാണെന്നും, പ്രതിഭകളുടെ കൂടാരമാണ് സ്‌പെയിനെന്നും, അവരെ നേരിടുക അത്ര എളുപ്പമുള്ള കാര്യമല്ലെന്നും മെസി പറയുന്നു.