മെസി ; ഈവര്‍ഷം ഇന്റര്‍നെറ്റിലൂടെ ഏറ്റവുമധികം കണ്ട ഫുട്ബോള്‍ താരം

ഈവര്‍ഷം ലോകം ഏറ്റവുമധികം തിരഞ്ഞ ഫുട്ബോള്‍ താരമായി ലയണല്‍ മെസി. റെഫ് സ്റ്റാറ്റ്സ് പുറത്തുവിട്ട കണക്ക് പ്രകാരമാണ് ഈ റിപ്പോര്‍ട്ട് . ലോകകപ്പ് കിരീടം നേടിയതും ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യില്‍നിന്ന് ഇന്റര്‍ മയാമിയിലേക്കുള്ള കളം മാറ്റവും മെസിയെ കൂടുതല്‍ തിരയാന്‍ കാരണമായി. യു.എസിലും ഏറ്റവുമധികം ആളുകള്‍ ഇന്റര്‍നെറ്റിലൂടെ കണ്ടത് മെസിയെയാണ്. യു.എസിലെ 50 സംസ്ഥാനങ്ങളിലും മെസി ഒന്നാമതാണ്. തുര്‍ക്കി, കാനഡ, ബെല്‍ജിയം, ചൈന, ജര്‍മനി, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, അര്‍ജന്റീന, നെതര്‍ലന്‍ഡ്സ്, ഘാന, സ്വീഡന്‍, ഇറ്റലി എന്നീ രാജ്യങ്ങളും മെസിയെ ഇന്റര്‍നെറ്റില്‍ തിരഞ്ഞു.

പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏറെ പിന്നിലാണ്. പോര്‍ച്ചുഗലില്‍ മാത്രമാണ് താരത്തിന് സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. വനിതകളില്‍ ഓസ്ട്രേലിയന്‍ ഫുട്ബോളര്‍ സാം കെറും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.

Top