മെസ്സി ബാഴ്‌സലസോണ വിട്ടു; കരാര്‍ പുതുക്കുന്നില്ലെന്ന് ക്ലബ്

മാഡ്രിഡ്: അര്‍ജന്റീന സൂപ്പര്‍ താരം ലിയോണല്‍ മെസ്സി ബാഴ്‌സലോണ വിട്ടു. മെസ്സിയുമായുള്ള കരാര്‍ പുതുക്കാനാവില്ലെന്ന് ബാഴ്‌സ ഇന്ന് മെസ്സിയെ ഔദ്യോഗികമായി അറിയിച്ചു. ഫിനാന്‍ഷ്യല്‍ ഫേയര്‍പ്ലേയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് മെസി ക്ലബ് വിടുന്നതിലേക്കെത്തിച്ചത്.

ഇന്നായിരുന്നു മെസിയും ബാഴ്‌സലോണയുമായുള്ള കരാര്‍ പുതുക്കേണ്ടിയിരുന്നത്. എന്നാല്‍ കരാര്‍ പുതുക്കുന്നില്ലെന്ന് ബാഴ്‌സ അറിയിക്കുകയായിരുന്നു. ആയതിനാല്‍, താരത്തിന് മുമ്പോട്ടുള്ള ജീവിതത്തില്‍ എല്ലാ ആശംസകളും നേരുന്നുവെന്നും ബാഴ്‌സ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് ക്ലബ്ബിനായി മെസ്സി നല്‍കിയ സേവനങ്ങള്‍ക്ക് ബാഴ്‌സ നന്ദി അറിയിച്ചു. ഈ സീസണൊടുവില്‍ ബാഴ്‌സയുമായുള്ള കരാര്‍ അവസാനിച്ച മെസ്സി ഫ്രീ ഏജന്റായിരുന്നു. തുടര്‍ന്ന് മെസ്സിക്കായി അഞ്ച് വര്‍ഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്‌സ തയാറാക്കിയിരുന്നത്. എന്നാല്‍ ലാ ലിഗ അധികൃതരുടെ കടുംപിടുത്തം മൂലം ഈ കരാര്‍ സാധ്യമായില്ല.

ഇതോടെ ഇത്രയും വലിയ തുകക്കുള്ള കരാര്‍ സാധ്യമാവില്ലെന്ന് ബാഴ്‌സ ഇന്ന് ഔദ്യോഗികമായി വ്യക്തമാക്കുകയായിരുന്നു.

Top