അര്‍ജന്റീനയുടെ 2018ലെ റഷ്യന്‍ ലോകകപ്പിനായുള്ള നാഷണല്‍ ടീം ജേഴ്‌സി പുറത്തിറക്കി.
അര്‍ജന്റീന എഫ് എയുടെ 125മത് വാര്‍ഷികത്തിന്റെ ഓര്‍മ്മപ്പെടുത്തലോടെയാണ് ജേഴ്‌സി ഒരുക്കിയിരിക്കുന്നത്.
1990 ലോകകപ്പില്‍ അര്‍ജന്റീന അണിഞ്ഞിരുന്ന കിറ്റുമായി പുതിയ കിറ്റിന് സാമ്യം ഏറെയാണ്.
അഡിഡാസ് നിര്‍മ്മിച്ച ജേഴ്‌സി മെസിയാണ് ഔദ്യോഗികമായി ആരാധകര്‍ക്കായി അവതരിപ്പിച്ചത്.
Orgullo Nacional ??
Nuestra nueva camiseta titular Copa Mundial FIFA 2018 de @adidasfootball. Conseguila en: https://t.co/NihHIySenn pic.twitter.com/bRodfy2HWR— Selección Argentina (@Argentina) November 6, 2017
ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന മത്സരത്തില്‍ ഇക്വഡോറിനെതിരെ വിജയം സ്വന്തമാക്കിയാണ് അര്‍ജന്റീന ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്.
സൂപ്പര്‍ താരം ലയണല്‍ മെസി നേടിയ ഹാട്രിക്കാണ് അര്‍ജന്റീനന്‍ വിജയത്തിന് നിര്‍ണ്ണായകമായത്.
‘ഭയത്തോടു തന്നെയായിരുന്നു ഇങ്ങോട്ടു കളിക്കാന്‍ വന്നത്. ഭാഗ്യവശാല്‍ ഞങ്ങള്‍ നന്നായി കളിച്ചുവെന്നും മത്സരശേഷം മെസി പറഞ്ഞു. ലക്ഷ്യം നേടിയെന്നും അതാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് പറഞ്ഞ മെസി ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സഹായിച്ചതില്‍ ദൈവത്തിന് നന്ദി പറയുകയും ചെയ്തു.