റൊണാള്‍ഡോയുമായി ശത്രുതയുണ്ടോ; മെസ്സിക്ക് പറയാനുളളത് ഇതാണ്

റൊണാള്‍ഡോയും മെസ്സിയും ഇന്ന് ഫുട്‌ബോള്‍ ലോകത്തിന് ഒഴിച്ചു കൂടാന്‍ പറ്റാത്ത രണ്ട് കളിക്കാരാണ്. ഇരു വരുടെയും ആരാധക നിര അത്രയ്ക്ക് വലുതാണ്. ഓരോ വര്‍ഷവും ഓരോ മത്സരത്തിലൂടെ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കി തങ്ങളിലാരാ മികച്ചത് എന്ന് തെളിയിക്കാന്‍ ഇരുവരും തമ്മില്‍ മികച്ച പോരാട്ടമാണ് കാഴ്ച വെക്കുന്നത്.

കളിക്കളത്തില്‍ മാത്രമല്ല ഇരുവരും പുറത്തും പരസ്പരം മത്സരിക്കാറുണ്ട് എന്നാണ് പൊതുവേ ഉളള പറച്ചില്‍. ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും ചര്‍ച്ചക്കിടയാക്കിയ വിഷയമാണ് റൊണാള്‍ഡോയും മെസ്സിയും തമ്മിലുള്ള ശത്രുത. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മെസ്സി ഇപ്പോള്‍.താനും റൊണാള്‍ഡോയും തമ്മിലുള്ള ശത്രുത ആരോഗ്യപരമായിരുന്നെന്നും തങ്ങളുടെ ആരാധകര്‍ അത് ആസ്വദിച്ചിരുന്നെന്നുമാണ് മെസ്സി പറഞ്ഞത്.

ഈ സീസണിന്റെ തുടക്കത്തില്‍ ലാ ലീഗ വിട്ടു റൊണാള്‍ഡോ ഇറ്റലിയിലെ യുവന്റസിലേക്ക് മാറിയിരുന്നു. മെസ്സി ബാഴ്‌സ വിട്ട് ഇന്റെര്‍ മിലാനിലേക്ക് ചേക്കേറും എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും അക്കാര്യത്തില്‍ സ്ഥിതീകരണമില്ല. എന്തായാലും റോണോയെ യുവന്റസ് സ്വന്തമാക്കിയതിന് പിന്നാലെ എതിര്‍ ടീം ഇന്റെര്‍മിലാന്‍ മെസ്സിക്കായി ശ്രമിക്കും എന്ന് തന്നെയാണ് വിദഗ്ധര്‍ പറയുന്നത്. യുവന്റസിലേക്ക് മാറിയതിന് ശേഷം മെസ്സിയെ റൊണാള്‍ഡോ ഇറ്റലിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

Top