തിരുവനന്തപുരം: അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ സൗഹൃദ മത്സരത്തില്‍ മെസ്സി പങ്കെടുക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്. മലപ്പുറത്തെ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം ആ സമയത്ത് പൂര്‍ത്തിയാകും. അവിടെ ഉദ്ഘാടന മത്സരമായി നടത്താനാണ് ആലോചന. ഖത്തര്‍ ലോകകപ്പ് വിജയിച്ച ടീമിലെ മുഴുവന്‍ അംഗങ്ങളും കേരളത്തില്‍ കളിക്കുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവെന്നും മന്ത്രി പ്രതികരിച്ചു.
മുമ്പ് 2024 ജൂണില്‍ അര്‍ജന്റീനന്‍ ടീം കേരളത്തില്‍ കളിക്കാന്‍ എത്തുമെന്നാണ് അറിയിച്ചിരുന്നു. എന്നാല്‍, ആ സമയം കേരളത്തില്‍ മഴക്കാലമായതിനാല്‍ അടുത്ത വര്‍ഷം ഒക്ടോബറിലേയ്ക്ക് മത്സരം മാറ്റുകയായിരുന്നുവെന്ന് മന്ത്രി വി അബ്ദുറഹ്മാന് വ്യക്തമാക്കിയിരുന്നു.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് കായികമന്ത്രിയുടെ പ്രസ്താവന. ലയണല്‍ മെസിയുടെ അര്‍ജന്റീനിയന്‍ ടീം കേരളത്തില്‍ കളിക്കാനുള്ള ക്ഷണം സ്വീകരിച്ചുവെന്ന് കായികമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. രണ്ട് സൗഹൃദ മത്സരങ്ങളാണ് മെസ്സിയുടെ ടീം കേരളത്തില്‍ കളിക്കുക. 2025 ഒക്ടോബറിലാണ് മെസ്സിയും സംഘവും കേരളത്തിലെത്തുക.