ദോഹ: ഖത്തർ ലോകകപ്പിന് ഒരുങ്ങുന്ന അർജന്റീനയ്ക്ക് ആശ്വാസവാർത്ത. ക്യാപ്റ്റൻ ലയണൽ മെസിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. പി എസ് ജിയിൽ പരിശീലനത്തിനിടെ പരിക്കേറ്റ മെസി വരും ദിവസങ്ങളിൽ പരിശീലനം പുനരാരംഭിക്കും.
കാൽക്കുഴയ്ക്ക് പരിക്കേറ്റ മെസിയെ മുൻകരുതൽ എന്ന നിലയിലാണ് ലോറിയന്റിനെതിരെ കളിപ്പിക്കാതിരുന്നതെന്ന് പി എസ് ജി വ്യക്തമാക്കി. ലോകകപ്പിന് ഒരുങ്ങുന്നതിനായി പിഎസ്‌ജിയുടെ അവസാന മത്സരത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് മെസി പി എസ് ജി പരിശീലകനോട് ആവശ്യപ്പെട്ടിരുന്നു.
തകർപ്പൻ ഫോമിൽ കളിക്കുന്ന മെസി പി എസ് ജിക്കായി സീസണില്‍ 12 ഗോളും 14 അസിസ്റ്റും നേടിയിട്ടുണ്ട്. 1986ന് ശേഷം ആദ്യ ലോക കിരീടം ലക്ഷ്യമിടുന്ന അർജന്റീനയുടെ പ്രതീക്ഷയത്രയും മെസിയുടെ കാലുകളിലാണ്. 22ന് സൗദി അറേബ്യയാണ് ലോകകപ്പിൽ അർജന്റീനയുടെ ആദ്യ എതിരാളികൾ.