ബര്‍ലിന്‍: ജര്‍മന്‍ ഫുട്‌ബോള്‍ മിഡ് ഫീല്‍ഡ് താരം മെസ്യൂത് ഓസില്‍ ദേശീയ ടീമിനായി കളിക്കരുതെന്ന് പിതാവ് മുസ്തഫ ഓസില്‍. ആദ്യ റൗണ്ട് പുറത്താവലില്‍ ബലിയാടാക്കപ്പെടുന്നതിനെ തുടര്‍ന്നാണ് പിതാവിന്റെ വാക്കുകള്‍. ഓസിലിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയ ടീം ഡയറക്ടര്‍ ഒലിവര്‍ ബെയ്‌റോഫിനെതിരെയാണ് ഓസിലിന്റെ പിതാവ് ആഞ്ഞടിച്ചത്.
കഴിഞ്ഞ തവണത്തെ ലോകകപ്പ് മത്സരത്തില്‍ പ്രധാന പോരാളിയായിരുന്നു മെസ്യൂത്. എന്നാല്‍ ഇത്തവണ ടീം പരാജയപ്പെട്ടപ്പോള്‍ തന്റെ മകനെ എല്ലാവരും കൂടി കുറ്റക്കരനാക്കുകയാണെന്നും മുസ്തഫ ആരോപിച്ചു. ഒന്‍പതു വര്‍ഷമായി ദേശീയ ടീമിനായി കളിക്കുന്ന മൊസ്യൂത് ലോക ചാമ്പ്യന്‍ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടീം ജയിക്കുകയാണെങ്കില്‍ അത് എല്ലാവരുടെയും ജയമാണ് എന്നാല്‍ തോറ്റാല്‍ അത് മെസ്യൂതിന്റെത് മാത്രമാണോ എന്നും പിതാവ് ചോദിച്ചു.