അരുണാചലിലെ ഗ്രാമത്തില്‍ നിന്ന് മന്ദാരിന്‍ ഭാഷ രേഖപ്പെടുത്തിയ ഉപകരണം കണ്ടെത്തി

ARUNACHAL CHAINEES

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ ഗ്രാമത്തില്‍ നിന്ന് ചൈനീസ് നിര്‍മ്മിതമെന്ന് സംശയിക്കുന്ന ലോഹ നിര്‍മ്മിത ഉപകരണം കണ്ടെത്തി. ലാപ് ടോപ്പിന്റെ വലുപ്പമുള്ളതാണ് ഉപകരണം എന്നാണ് വിലയിരുത്തല്‍.ചൈനീസ് ഭാഷയായ മന്ദാരിന്‍ ഭാഷയില്‍ ഉപകരണത്തിന്റെ പുറത്ത് എഴുത്തുകളുണ്ട്.

അതിര്‍ത്തിയില്‍നിന്ന് 100 കിലോ മീറ്റര്‍ അകലെയുള്ള കാംലെ ഗ്രാമത്തില്‍നിന്നാണ് ഉപകരണം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഗ്രാമവാസികളാണ് ഉപകരണം ആദ്യം കണ്ടെത്തിയത്. എന്‍ഡി ടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്.

ഉപകരണം കൂടുതല്‍ പരിശോധനയ്ക്കായി ഫോറന്‍സിക് വിദഗ്ധര്‍ക്ക് കൈമാറിയെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം വ്യോമ നിരീക്ഷണത്തിനോ കാലാവസ്ഥാ നിരീക്ഷണത്തിനോ ഉപയോഗിക്കുന്ന ചൈനീസ് നിര്‍മ്മിത ഉപകരണമാകാം ഇതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Top