തിരുവനന്തപുരം : വെള്ളി, ശനി ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയത്ത് 37 ഡിഗ്രിവരേയും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രിവരേയും താപനില ഉയരാമെന്നും മുന്നറിയിപ്പുണ്ട്. സാധാരണ നിലയില്‍നിന്ന് മൂന്നു ഡിഗ്രി മുതല്‍ നാലു ഡിഗ്രിവരെ ഉയരാമെന്നാണ് അറിയിപ്പ്.
വീണ്ടും സംസ്ഥാനത്തെ സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂടും രാജ്യത്ത് വെള്ളിയാഴ്ചത്തെ ഉയര്‍ന്ന ചൂടും കണ്ണൂര്‍ വിമാനത്താവളത്തിലാണ് രേഖപ്പെടുത്തിയത്. 38.5 ഡിഗ്രിയാണ് കണ്ണൂരില്‍ രേഖപ്പെടുത്തിയ താപനില.
കോട്ടയത്തും സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂട് (37.7 ഡിഗ്രി സെല്‍ഷ്യസ്) രേഖപ്പെടുത്തി. സാധാരണയിലും 3.6 ഡിഗ്രി കൂടുതലാണിത്. കോഴിക്കോട് 36.4, ( 3°c കൂടുതല്‍ ), നെടുമ്പാശ്ശേരിയിലും ( 2°c കൂടുതല്‍ ), പുനലൂര്‍ ( 0.9°c കൂടുതല്‍ ) 36.4, കരിപ്പൂര്‍ വിമാനത്താവളത്തില്‍ 36.2 (2.6°c കൂടുതല്‍), ആലപ്പുഴ 35.6 (2.6°c കൂടുതല്‍) എന്നിങ്ങനെയാണ് വെള്ളിയാഴ്ചത്തെ താപനില.