കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട ; 30 കോടി വിലവരുന്ന എം.ഡി.എം.എ പിടികൂടി

കൊച്ചി : കൊച്ചി നെടുമ്പാശേരിയില്‍ വന്‍ ലഹരിമരുന്നുവേട്ട. രാജ്യാന്തര വിപണിയില്‍ 30 കോടിയോളം വില വരുന്ന എംഡിഎംഎ(മെഥലീന്‍ ഡയോക്‌സി മെതാംഫിറ്റമിന്‍) എന്ന മരുന്നാണ് ആലുവ എക്‌സൈസ് ഇന്റലിജന്‍സ് സംഘം പിടികൂടിയത്.

പാലക്കാട് സ്വദേശികളായ രണ്ടുപേരാണ് ലഹരിമരുന്ന് കടത്താന്‍ എത്തിയത്. ഇവരെ അറസ്റ്റുചെയ്തു. വിമാനത്താവളത്തിന്റെ പരിസരത്ത് നിന്ന് തന്നെയാണ് ഇവരെ പിടികൂടിയത്. കേരളത്തില്‍ ഇതാദ്യമായാണ് ഇത്രയും വിലവരുന്ന എം.ഡി.എം.എ പിടികൂടുന്നതെന്ന് എക്‌സൈസ് അറിയിച്ചു.

Top