നിശബ്ദത കഠിനമാണ് ; ലൈംഗിക പീഡനങ്ങൾക്കെതിരെ തരംഗമായി ‘me too’ ഹാഷ്ടാഗ്

ന്യൂയോർക്ക് : ലൈംഗിക ആക്രമണങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സോഷ്യൽ മീഡിയയിൽ ‘me too’ ഹാഷ്ടാഗ്.

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സ്ത്രീകളാണ് സോഷ്യൽ മീഡിയയിൽ തിങ്കളാഴ്ച ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ചും, പീഡനങ്ങൾക്കെതിരെയും അഭിപ്രായം രേഖപ്പെടുത്തിയത്.

ഹോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെന്റെ പീഡന വിവരങ്ങള്‍ വെളിച്ചത്തായതിനെ തുടര്‍ന്നാണ്‌ ഇത്തരത്തില്‍ ആഗോള പ്രതിഷേധത്തിന്  വഴിതെളിച്ചത്.

നടി ആഞ്ചെലിന ജോളി, ഗ്വെനെത്ത് പാൾട്രോ തുടങ്ങി പ്രമുഖരായ നിരവധി സ്ത്രീകളാണ് ഹാര്‍വി വെയ്ന്‍സ്റ്റെന്റെ പീഡനത്തിന് ഇരയായത്.

ലൈംഗിക പീഡനത്തിനോ, അതിക്രമങ്ങൾക്കോ ഇരയായ സ്ത്രീയാണെകിൽ ‘me too’ എന്ന് പ്രതികരിക്കാൻ അമേരിക്കൻ നടി അലിസ മിലാനോ ട്വിറ്ററിലൂടെ ആവിശ്യപ്പെട്ടതോടെയാണ് ഞായറാഴ്ച ഹാഷ്ടാഗ് തരംഗമായത്.

 

ആഗോള വ്യാപകമായി മാറിയ ഹാഷ്ടാഗിന് ആയിരകണക്കിന് ആളുകളാണ് പ്രതികരണം അറിയിക്കുന്നത്.

ലോകത്തിലെ പ്രമുഖ വനിതകൾ ഈ ഹാഷ്ടാഗിന് പിന്തുണ അറിയിച്ചിരുന്നു. അവരുടെ അനുഭവങ്ങളും ഇതിലൂടെ പങ്കുവച്ചിട്ടുണ്ട്‌.

അവിഹിത ബന്ധത്തിന്റെ പേരിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഇംപീച്ച്മെന്റ് വിചാരണയിലേയ്ക്ക് നയിച്ച മോണിക്ക ലിവിൻസ്കിയും ഹാഷ്ടാഗിൽ പങ്കുചേർന്നു.

“നിങ്ങളുടെ തെറ്റല്ല അത്” എന്ന അഭിപ്രായവുമായി ചിലർ ഇരകൾക്ക് പിന്തുണ അറിയിച്ചും വിപ്ലവകരമായ ഓണ്‍ലൈന്‍ പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം അറിയിച്ചു.

ചിലർ തങ്ങളുടെ അനുഭവങ്ങൾ കവിതയുടെ രൂപത്തിലും, കഥകളുടെ രൂപത്തിലുമാണ് പോസ്റ്റ് ചെയ്തത്‌.

റിപ്പോർട്ട് : രേഷ്മ പി.എം

Top