മീ ടൂ ആരോപണം വികലമായ മനസുകളുടേത്: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍

ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പയിനെതിരേ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. വികലമായ മനസുള്ളവരാണ് ഈ ക്യാമ്പയിനു പിന്നില്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കാര്യങ്ങള്‍ ആരോപണമായി ഉന്നയിക്കുന്നത് ശരിയല്ലെന്നും എം.ജെ. അക്ബര്‍ രാജിവച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ വരെയാണ് ചിലര്‍ ഇപ്പോള്‍ ആരോപണമായി ഉന്നയിക്കുന്നത്. ഇത് ശരിയാണോ. ഇത്തരം ആരോപണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും പൊന്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്കെതിരേ പുരുഷന്‍മാരും സമാനമായ ആരോപണവുമായി രംഗത്തെത്തിയാല്‍ അംഗീകരിക്കാന്‍ തയാറാകുമോയെന്നും പൊന്‍ രാധാകൃഷ്ണന്‍ ചോദിച്ചു.

Top