ബംഗളൂരു: നിര്‍മ്മാണത്തിലിരുന്ന മെട്രോ പില്ലര്‍ തകര്‍ന്ന് വീണ് രണ്ടുപേര്‍ മരിച്ചു. ബൈക്ക് യാത്രികരായ അമ്മയും രണ്ടുവയസുള്ള കുഞ്ഞുമാണ് മരിച്ചത്.
ബംഗളൂരുവിലെ നാഗവര മേഖലയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം.
കല്യാണ്‍ നഗറില്‍ നിന്ന് എച്ച്ആര്‍ബിആര്‍ ലേഔട്ടിലേക്കുള്ള റോഡില്‍ നിര്‍മിക്കുന്ന മെട്രോ റെയില്‍വേ തൂണാണ് തകര്‍ന്നുവീണത്.
ബൈക്ക് യാത്രികരായ മൂന്ന് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അപകടം നടന്ന ഉടനെ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.