നോയിഡയില്‍ മെട്രോ സര്‍വീസ് തിങ്കളാഴ്ച ആരംഭിക്കും

നോയിഡ: അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം നോയിഡയില്‍ തിങ്കളാഴ്ച മെട്രോ സര്‍വീസ് ആരംഭിക്കും. മാസ്‌കില്ലാതെ മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പിഴ ഈടാക്കുമെന്ന് നോയിഡ മെട്രോ സര്‍വ്വീസ് അധികൃതര്‍ അറിയിച്ചു. കൂടാതെ, മെട്രോ റെയില്‍ കെട്ടിടത്തിന് ഉള്ളില്‍ തുപ്പിയാല്‍ 100 രൂപ പിഴയടക്കേണ്ടി വരും. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങി കോവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിച്ച് വേണം യാത്ര ചെയ്യേണ്ടതെന്നും എന്‍എംആര്‍സി അധികൃതര്‍ വ്യക്തമാക്കി.

മെട്രോ സ്റ്റേഷന്‍, ട്രെയിന്‍, മെട്രോ പരിസരം എന്നിവിടങ്ങളില്‍ തുപ്പുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ആദ്യതവണ 100 രൂപയും പിന്നീട് ആവര്‍ത്തിച്ചാല്‍ 500 രൂപ പിഴയുമാണ് ഈടാക്കുക. മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നതോ മെട്രോ പരിസരത്തോ കണ്ടാല്‍ 500 രൂപയാണ് പിഴ. യാത്രക്കാര്‍ ഈ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. എല്ലാ സംവിധാനങ്ങളും കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രമേ സര്‍വ്വീസ് ആരംഭിക്കുകയുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കി.

Top