കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം നടത്തി. ആലുവ മുട്ടം യാര്‍ഡു മുതല്‍ ഇടപ്പള്ളി ടോള്‍ വരെ 9 കി.മി ദൂരത്തില്‍ യാത്രക്കാരെ കയറ്റി രാവിലെ 9.40 നായിരുന്നു ആദ്യ ട്രയല്‍ റണ്‍. ഡി.എം.ആര്‍.സി ഉദ്യോഗസ്ഥരടക്കം ഇരുപത്തിയഞ്ചോളം പേര്‍ ട്രെയിനില്‍ ഉണ്ടായിരുന്നു. 10 കി.മി, 20 കി.മി, 30 കി.മി, എന്നിങ്ങനെയാണ് പരീക്ഷണ ഓട്ടം നടത്തിയത്.
ഇന്നലെ ആലുവ മുട്ടം യാര്‍ഡില്‍ പല തവണ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ആദ്യ തവണ പരീക്ഷണ ഓട്ടം നടത്തിയപ്പോള്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം പരിഹരിച്ചാണ് ഇന്ന് പരീക്ഷണ ഓട്ടം നടത്തിയത്. പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനുള്ളതിനാല്‍ ഇന്നത്തെ ഓട്ടത്തിനു ശേഷം കുറച്ചു കാലുത്തേക്ക് പരീക്ഷണ ഓട്ടം നിര്‍ത്തി വെയ്ക്കാന്‍ ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഇനി മെയിലാവും പരീക്ഷണ ഓട്ടം നടക്കുക. നവംബര്‍ ഒന്നിന് മെട്രോ ട്രെയിന്‍ സര്‍വിസ് തുടങ്ങാനാവും എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നത്.