മെട്രോ നടത്തിപ്പിന് പുതിയ വഴികള്‍ തേടും, കേന്ദ്രബജറ്റ് പ്രഖ്യാപനം

ന്യൂ ഡല്‍ഹി : നഗരങ്ങളിലെ മെട്രോ ട്രെയിന്‍ നടത്തിപ്പിന് പൊതുമേഖലയുടേയും സ്വകാര്യ മേഖലയുടേയും പങ്കാളിത്തം ഉറപ്പാക്കാനുള്ള സാധ്യതകള്‍ തേടുമെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനം. മെട്രോ ട്രാക്കുകള്‍ക്ക് സമീപമുളള സ്ഥലം വാണിജ്യാവശ്യങ്ങള്‍ക്ക് യോജിച്ച രീതിയില്‍ വികസിപ്പിച്ച് ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം മെട്രോ പദ്ധതികള്‍ക്ക് ചെലവഴിക്കും.

മെട്രോ പദ്ധതികളില്‍ നിന്ന് മറ്റ് മാര്‍ഗങ്ങളില്‍ കൂടി വരുമാനം നേടിയെടുക്കുകയെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുളള നയമാണ് ബജറ്റിലൂടെ കേന്ദ്ര ധനമന്ത്രി മുന്നോട്ടുവച്ചത്.

Top