ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഇന്നലെ മെട്രോ ഒാടിയത് വാതില്‍ തുറന്നിട്ട്.
വാതില്‍ പണിമുടക്കിയതാണ് ഇതിന് കാരണം. രാത്രി 10ന് ചൗരി ബസാറിനും കശ്മീര്‍ ഗേറ്റിനും ഇടയിലുള്ള ദൂരം ആണ് മെട്രോ ട്രെയിന്‍ വാതില്‍ തുറന്നിട്ട് ഓടിയത്.
മെട്രോയില്‍ കയറാന്‍ കാത്തുനിന്നവരും യാത്രക്കാരുമെല്ലാം ഒരുപോലെ അമ്പരന്ന കാഴ്ചയായിരുന്നു അത്. എന്നാല്‍ ഒരു വാതിലിനു മാത്രമേ ഈ പ്രശ്നമുണ്ടായിരുന്നുള്ളുവെന്നും അത് ശ്രദ്ധയില്‍പ്പെട്ടതിനു പിന്നാലെ പരിഹരിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.