ലണ്ടന്‍ : മെട്രോപ്പൊലിറ്റന്‍ പൊലീസിന്റെ ട്വിറ്റര്‍ അക്കൗണ്ടും വാര്ത്താപേജും ഇ മെയിലിലും ഹാക്ക് ചെയ്യപ്പെട്ടു. ട്വിറ്റര്‍ അക്കൗണ്ടിലും വാര്‍ത്താപേജുകളിലും ഇ മെയിലിലും ഹാക്കര്‍മാര്‍ കടന്നുകയറി മോശം സന്ദേശങ്ങള്‍ അയച്ചു.
പൊലീസിനെതിരായ സന്ദേശങ്ങളും മോശമായ ഭാഷാപ്രയോഗങ്ങളും പൊലീസ് സെറ്റുകളില്‍ പ്രത്യക്ഷപ്പെട്ടതോടെ 12.2 ലക്ഷം അംഗങ്ങളോടു പൊലീസിനു ക്ഷമ ചോദിക്കേണ്ടിവന്നു. എന്നാല്‍ തങ്ങളുടെ ആസ്ഥാനത്തെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ ഹാക്കര്‍മാര്‍ കടന്നുകയറിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.