ന്യൂയോര്‍ക്ക്; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ പണം അനുവദിക്കണമെന്ന് കോണ്‍ഗ്രസിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്.
കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ തന്നെ മതിലിനു പണം ലഭ്യമാക്കാന്‍ പ്രസിഡന്റിന്റെ അധികാരമുപയോഗിക്കുമെന്ന് ഏതാനും ദിവസം മുമ്പ് ട്രംപ് സൂചിപ്പിച്ചിരുന്നു. മനുഷ്യത്വപരവും സുരക്ഷാപരവുമായ പ്രതിസന്ധി അതിര്‍ത്തിയിലുണ്ടെന്നും മതില്‍ പണിയാന്‍ വേണമെങ്കില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ സൈനിക നിയമം കൊണ്ടാണെങ്കിലും നേരിടുമെന്ന് കഴിഞ്ഞ ദിവസം ഡെമോക്രാറ്റിക് നേതാവ് സ്‌റ്റെനി ഹോയര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് വീണ്ടും ട്രംപ് മതിലിന് പിന്തുണ തേടിയത്. 3200 കിലോ മീറ്ററിലാണ് ഉരുക്കുമതില്‍ ഉദ്ദേശിക്കുന്നത്. പ്രതിനിധിസഭ ഇതിന് പണം ചെലവിടാന്‍ അനുമതി നല്‍കിയിരുന്നില്ല.