വാഷിങ്ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്ന തീരുമാനത്തില്‍ പിന്നോട്ടില്ലെന്ന ട്രംപ്. രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കില്ല പക്ഷെ ഭരണ സ്തംഭനം തുടരുമെന്ന കാര്യത്തില്‍ മാറ്റമില്ലെന്ന് ട്രംപ് വ്യക്തമാക്കി.
മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കുടിയേറ്റം തടയാന്‍ മതില്‍ കെട്ടുമെന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാദ്ഗാനമായിരുന്നു. എന്നാല്‍ മതില്‍ കെട്ടാനുള്ള തീരുമാനത്തിന് പിന്തുണ ലഭിക്കാത്തതിനാല്‍ ബില്‍ പാസായില്ല. ധനകാര്യല്‍ പാസാക്കത്തതിനെ തുടര്‍ന്ന് രാജ്യത്ത് ഭരണസ്തംഭനം തുടരുകയാണ്. മതിലിന് 500 കോടി ഡോളര്‍ അനുവദിച്ചില്ലെങ്കില്‍ ധനാഭ്യര്‍ഥന പാസാക്കില്ലെന്നായിരുന്നു ട്രംപിന്റെ നിലപാട്. തുടര്‍ന്ന് ട്രഷറി സ്തംഭനം ആരംഭിക്കുകയും ഫെഡറല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുകയും ചെയ്തു.
ഡിസംബര്‍ 22 മുതല്‍ തുടരുന്ന അവസ്ഥയ്ക്ക് ഇതു വരെ മാറ്റമില്ല. മതിലിന് പണം അനുവദിച്ചില്ലെങ്കില്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയിരിക്കുകയാണ് ട്രംപ്.
മെക്സിക്കോ അതിര്‍ത്തിയില്‍ പണിയുന്ന മതില്‍ കോണ്‍ക്രീറ്റ് ആകണമെന്ന് നിര്‍ബന്ധമില്ലന്ന ഇരുമ്പ് വേലിയാണെങ്കിലും മതിയെന്നാണ് പിന്നീട് ട്രംപ് നിലപാട് എടുത്തത്. ഡെമോക്രാറ്റുകളെ മയപ്പെടുത്താനുള്ള നീക്കമാണ് ട്രംപ് നടത്തുന്നതെന്നാണ് സൂചന.