മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. അപകടകാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. മെക്‌സിക്കോ ആഭ്യന്തരമന്ത്രി അല്‍ഫോന്‍സോ നവരത്തെയേയും ഗവര്‍ണര്‍ അലെജെന്‍ഡ്രോ മുറെയേയും വഹിച്ചുകൊണ്ടുള്ള ഹെലികോപ്റ്റര്‍ ഭൂകമ്പ ബാധിത പ്രദേശത്ത് ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മെക്‌സിക്കന്‍ ആഭ്യന്തരവകുപ്പാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.