മെക്‌സിക്കോ സിറ്റി: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി ഓരോ ദിവസവും കൊറോണ പടര്‍ന്ന് പിടിക്കുകയാണ്. ഇപ്പോഴിതാ മെക്‌സിക്കോയിലും വൈറസ് സ്ഥിരീകരിച്ചു. അടുത്തിടെ ഇറ്റലിയിലെ ബെര്‍ഗാമോ സന്ദര്‍ശിച്ച രണ്ട് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
ഇവരോടൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ നിരീക്ഷണത്തിലാണെന്നും രോഗബാധയുള്ള രണ്ട് പേര്‍ ഐസോലേഷന്‍ വാര്‍ഡിലാണെന്നും മെക്‌സിക്കോ ആരോഗ്യമന്ത്രാലയ വക്താവ് ഹുഗോ ലോപ്പസ് ഗാറ്റില്‍ അറിയിച്ചു. മാത്രമല്ല ഇതില്‍ ഒരാളുടെ കുടുംബത്തെയും ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച്ച ബ്രസീലിലാണ് ലാറ്റിന്‍ അമേരിക്കയിലെ ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതുവരെ ലോകമെമ്പാടും 83,670 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 2,865 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.