കോവിഡ് 19 ബാധിച്ച് മെക്‌സിക്കോയില്‍ മരിച്ചവരുടെ എണ്ണം 33,000 കവിഞ്ഞു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 33,000 കവിഞ്ഞു. 24 മണിക്കൂറിനിടെ 730 പേരാണ് രാജ്യത്ത് മരണമടഞ്ഞത്. ഇതോടെ മരണസംഖ്യ 33,526 ആയി.

7,280 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ലോകത്ത് ഏറ്റവും അധികം കോവിഡ് മരണനിരക്കുള്ള രാജ്യങ്ങളില്‍ ഒന്നാണ് മെക്‌സിക്കോ. രോഗം ബാധിച്ചവരില്‍ 12 ശതമാനത്തിനടുത്ത് ആളുകളാണ് ഇവിടെ മരിക്കുന്നത്.

Top