മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ കോവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 627 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ മരണസംഖ്യ 55,293 ആയി. ലോകത്ത് ഏറ്റവും അധികം കോവിഡ് മരണനിരക്കുള്ള രാജ്യമാണ് മെക്‌സിക്കോ.
7,371 പേര്‍ക്കാണ് ഒറ്റദിവസം രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. 505,751 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 3.41 ലക്ഷം പേര്‍ രോഗമുക്തരായി.