മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ ഹിഡാല്‍ഗോയില്‍ പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 89 ആയി. ഹിഡാല്‍ഗോയില്‍ ഇന്ധന പൈപ്പിന് ദ്വാരമിട്ട് എണ്ണ മോഷ്ടിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 71 പേര്‍ക്ക് പരിക്കേറ്റിരുന്നു. പ്രദേശവാസികളാണ് പൈപ്പില്‍ ദ്വാരമിട്ട് എണ്ണ ചോര്‍ത്തിയത്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രിമെക്‌സ് കമ്പനിയുടെ പൈപ്പ്‌ലൈനാണ് വെള്ളിയാഴ്ച രാത്രി പൊട്ടിത്തെറിക്കുകയും വന്‍ തീപിടിത്തം ഉണ്ടാവുകയും ചെയ്തത്. പ്രദേശവാസികള്‍ പൈപ്പില്‍ ദ്വാരമിട്ട് എണ്ണ ചോര്‍ത്തിയതാണ് വന്‍ സ്‌ഫോടനത്തിന് കാരണമായത്. മോഷ്ടാക്കളുടെ കേന്ദ്രമായ ഇവിടെ പൈപ്പ് ലൈന്‍ തുളച്ചുള്ള പെട്രോള്‍ ചോര്‍ത്തല്‍ സ്ഥിരം കാഴ്ചയാണ്.