മോറിസ് ഗാരേജസിന്റെ ഗ്ലോസറ്റര്‍ എന്ന കോംപാക്ട് എസ്‌യുവി അടുത്ത വര്‍ഷത്തോടെ ഇന്ത്യന്‍ വിപണിയിലേക്കെത്തിക്കാനൊരുങ്ങുന്നു. ചൈനയിലെ ബവ്ജാന്‍ 530 എസ്.യു.വിയാണ് ഇന്ത്യയില്‍ ഗ്ലോസ്റ്റര്‍ എസ്‌യുവിയാകുന്നത്. ഈ വാഹനം ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ മുമ്പ് പുറത്തുവന്നിരുന്നു.
എംജി ബാഡ്ജ് നല്‍കിയിട്ടുള്ള സിഗ്‌നേച്ചര്‍ ഗ്രില്‍, വീതി കുറഞ്ഞ എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഒരു ലൈറ്റില്‍ നല്‍കിയിട്ടുള്ള ടേണ്‍ ഇന്റിക്കേറ്ററും ഡിആര്‍എല്ലും, പ്രൊജക്ഷന്‍ ഫോഗ് ലാമ്പ്, അലോയി വീലുകള്‍ എന്നിവയാണ് എക്‌സിറ്റിരിയറിലുള്ളതെന്നാണ് വിവരം.
4655 എംഎം നീളവും, 1835 എംഎം വീതിയും, 1760 എംഎം ഉയരവുമാണ് ഈ വാഹനത്തിനുള്ളത്. സുരക്ഷ ശക്തമാക്കുന്നതിനായി മള്‍ട്ടിപ്പിള്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും ഗ്ലോസ്റ്ററിലുണ്ടാവും.
ഫീയറ്റില്‍ നിന്ന് കടമെടുത്ത ബിഎസ്6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഗ്ലോസ്റ്ററിന് കരുത്ത് പകരുകയെന്നാണ് റിപ്പോര്‍ട്ട്.