എംജി മോട്ടോഴ്സിന്റെ zs ഇലക്ട്രിക്; ആദ്യ വാഹനം സര്‍ക്കാര്‍ സ്ഥാപനത്തിന് കൈമാറി

എംജി മോട്ടോഴ്സിന്റെ ആദ്യ ഇലക്ട്രിക് മോഡലായ zs ന്റെ ആദ്യ വാഹനം സര്‍ക്കാര്‍ സ്ഥാപനമായ എനര്‍ജി എഫിഷന്‍സി സര്‍വീസ് ലിമിറ്റഡിന് (eesl) കൈമാറി.

ഉദ്യോഗസ്ഥരുടെ യാത്രകള്‍ക്കാണ് എംജി sz ഇലക്ട്രിക് വാങ്ങിയിരിക്കുന്നതെന്നാണ് ഇഇഎസ്എല്‍ എംഡി സൗരഭ് കുമാര്‍ അറിയിച്ചത്.

എംജി zs ഇല്ക്രിക് ഇഇഎസ്എല്‍ ബുക്കുചെയ്ത് വാങ്ങിയതാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും പറയുന്നുണ്ട്. ഡിസംബര്‍ 21-നാണ് ഈ വാഹനത്തിനായുള്ള ബുക്കിങ്ങ് ആരംഭിച്ചിരുന്നത്. എന്നാല്‍, ഒരുമാസം പിന്നിടുന്നതിന് മുമ്പ് ബുക്കിങ്ങ് 2800 കടന്നതോടെ ജനുവരി 17-ന് ബുക്കിങ്ങ് നിര്‍ത്തിവെയ്ക്കുകയും ചെയ്തു.

ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലാണ് എംജി sz ഇലക്ട്രിക് ആദ്യം വില്‍പ്പനയ്ക്ക് എത്തിയത്.

Top