അവിശ്വസനീയമായ ഓഫറുമായി ചൈനീസ് വാഹന ബ്രാന്‍ഡായ എംജി മോട്ടോര്‍ ഇന്ത്യ. ഈ മാസം 31 വരെയാണ് എംജി ഇസെഡ് എസ് ഇലക്ട്രിക് കാറിന് 2.30 ലക്ഷം രൂപ വരെ കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ ഈ ഇലക്ട്രിക് കാറിന്റെ എക്സൈറ്റ് വേരിയന്റിന്റെ വില 22.88 ലക്ഷം രൂപയില്‍ നിന്ന് ആരംഭിച്ച് അതിന്റെ ടോപ്പ്-സ്‌പെക്ക് എക്സ്‌ക്ലൂസീവ് പ്രോ വേരിയന്റിന് എക്സ്-ഷോറൂം 25.89 ലക്ഷം രൂപ വരെ ഉയരുന്നു.
കമ്പനി നല്‍കിയ വിവരങ്ങള്‍ അനുസരിച്ച്, അതിന്റെ 100 വര്‍ഷത്തെ ആഘോഷത്തോടൊപ്പം, വിതരണ ശൃംഖലയെ ഓണ്‍ലൈനില്‍ കൊണ്ടുവരുന്നതിനും ഇന്‍പുട്ട് ചെലവ് കുറയ്ക്കുന്നതിനുമായി പുതിയ വിലകള്‍ പ്രഖ്യാപിച്ചു.
കൂടാതെ എംജിയുടെ എന്‍ട്രി ലെവല്‍ എംജി ഇസെഡ്എസ് ഇവി എക്‌സൈറ്റ് വേരിയന്റ് 50,000 രൂപ വിലക്കിഴിവില്‍ വാങ്ങാം. ഇത് 22.88 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ ലഭ്യമാണ്. ഇതിന്റെ മിഡ്-സ്‌പെക്ക് എക്സ്‌ക്ലൂസീവ് ട്രിം ഇപ്പോള്‍ 25 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ 2.30 ലക്ഷം രൂപ ലാഭിക്കുന്നതിലൂടെ വാങ്ങാം. അതേസമയം, രണ്ടുലക്ഷം രൂപയുടെ കിഴിവിന് ശേഷം, 25.90 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ നിങ്ങള്‍ക്ക് എഡിഎഎസിനൊപ്പം ടോപ്പ്-സ്‌പെക്ക് എക്സ്‌ക്ലൂസീവ് പ്രോ വേരിയന്റും സ്വന്തമാക്കാം.
വാഹനത്തിന്റെ പവര്‍ ട്രെയിനിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ എംജി ഇസെഡ്എസിന് 50.3 കെ.ഡബ്ല്യൂ.എച്ച് പ്രിസ്മാറ്റിക് സെല്‍ ബാറ്ററിയുണ്ട്. ഈ ബാറ്ററി ഒറ്റ ചാര്‍ജില്‍ 461 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് ചാര്‍ജ് ചെയ്യാന്‍ 50 കെ.ഡബ്ല്യൂ ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരുമണിക്കൂറിനുള്ളില്‍ 0-80 ശതമാനം വരെ ചാര്‍ജ് ചെയ്യാം എന്നും കമ്പനി പറയുന്നു. ഇതിലുള്ള ഫ്രണ്ട് ആക്‌സില്‍ മൗണ്ടഡ് മോട്ടോര്‍ 177 എച്ച്പി കരുത്തും 280 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു.
അടുത്തിടെ, കമ്പനി എംജി ഹെക്ടറിന് പ്രത്യേക പരിമിത സമയ വാര്‍ഷിക വിലകള്‍ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ എംജി ഹെക്ടറിന്റെ പെട്രോള്‍ വേരിയന്റ് 14.72 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ലഭ്യമാണ്, അതേസമയം ഡീസല്‍ വേരിയന്റിന് 17.98 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.