കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയെ കാണാന്‍ ആശുപത്രിയിലെത്തുന്നവരില്‍ പലരുടെയും ലക്ഷ്യം പബ്ലിസിറ്റി മാത്രമാണെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എം.ജി.രാജമാണിക്യം.
ഫൊട്ടോഗ്രഫറെയോ വിഡിയോഗ്രാഫറെയോ കൂട്ടിയാണ് മിക്കവരും ആശുപത്രിയില്‍ എത്തുന്നത്. മറ്റുചിലര്‍ തര്‍ക്കത്തിനും സമൂഹമാധ്യമങ്ങളിലെ കുറ്റപ്പെടുത്തലുകള്‍ക്കുമായി നില്‍ക്കുന്നു.
പത്തുദിവസം ഈ ആവേശം ഉണ്ടാകും. അതുകഴിഞ്ഞാല്‍ ഈ ബഹളമുണ്ടാക്കുന്നവരാരും ആ അമ്മയേയും കുടുംബത്തേയും തിരിഞ്ഞുനോക്കാത്ത അവസ്ഥയാകുമെന്നും കലക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുടുംബത്തെ സഹായിക്കാമെന്ന് ഏറ്റവര്‍ എറണാകുളം ജില്ലാ കലക്ടറും ജിഷയുടെ അമ്മ രാജേശ്വരിയും ചേര്‍ന്ന് ആരംഭിച്ച ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും കലക്ടര്‍ അറിയിച്ചു.