തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ എം.ജി. രാജമാണിക്യത്തെ കേരള സ്റ്റേറ്റ് ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനം.
ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ആരോപണവിധേയനായ ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന ഡി.ജി.പി എ. ഹേമചന്ദ്രനെ കെ.എസ്.ആര്‍.ടി.സി സി.എം.ഡി ആയി മാറ്റി നിയമിച്ചിരുന്നു.
കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട രാജമാണിക്യത്തിന് പകരം നിയമനം ഇതുവരെ നല്‍കിയിരുന്നില്ല.